1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvananthapuram Mayor News

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം പഴയപടി; രാത്രിയില്‍ മാലിന്യം ഇടാനെത്തിയ ഒന്‍പത് വാഹനങ്ങള്‍ നഗരസഭ പിടികൂടി

Thiruvananthapuram
ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം പഴയപടി തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യം ഇടാനെത്തിയ ഒന്‍പത് വാഹനങ്ങള്‍ നഗരസഭ പിടികൂടി 45090 രൂപ പിഴ ഈടാക്കി. കൂടാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.
 
ഇന്നലെ രാത്രിയില്‍ നഗരത്തില്‍ വനിതകളുടെ ഹെല്‍ത്ത് സ്‌ക്വാഡാണ് രംഗത്തുണ്ടായിരുന്നത്.മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വിവിധഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം നടത്തിയവരെ പിടികൂടിയത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തകരാര്‍ മൂലം നെടുമ്പാശേരിയിലും വിമാന സര്‍വീസുകള്‍ വൈകുന്നു