1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Joy Amayizhanjan canal Death

ജോയിയുടെ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു; അല്പസമയത്തിനുള്ളില്‍ മാരായമുറ്റത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും

Joy
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം അല്പസമയത്തിനുള്ളില്‍ നെയ്യാറ്റിന്‍കര മാരായമുറ്റത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വീട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ച്ചയായി 48 മണിക്കൂറിലധികമായുള്ള പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. 
 
സംശയാസ്പദമായ രീതിയില്‍ തുണി കണ്ടതിനെത്തുടര്‍ന്ന് മാറ്റി നോക്കിയപ്പോഴാണ് മൃതദേഹം കിട്ടിയത്. കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഓരോ സൈഡില്‍ നിന്നും നോക്കി വരികയായിരുന്നുവെന്ന് മൃതദേഹം കണ്ടയാള്‍ പറഞ്ഞു.
അടുത്ത ലേഖനം
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, ശക്തി പ്രാപിച്ച് കാലവര്‍ഷക്കാറ്റ്; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും