1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Posco case

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം തടവ്

Posco
കരുനാഗപ്പള്ളി: ഒമ്പതു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. എന്നാല്‍ ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ ആറു വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
 
കരുനാഗപ്പള്ളി പോക്‌സോ സ്പെഷ്യല്‍ ജഡ്ജി എസ്.ശ്രീരാജ് ആണ് ശിക്ഷ വിധിച്ചത് പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
 
2016 നവംബാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ പ്രതിയുടെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഒരു ബോധവത്കരണ ക്യാമ്പ് നടക്കവേ അവിടെ കുട്ടി എഴുതി കൊടുത്തതാണ് സംഭവം കേസായത്. കരുനാഗപ്പള്ളി പോക്‌സോ കോടതിയുടെ ആദ്യ വിധി കൂടിയാണിത്. 
അടുത്ത ലേഖനം
തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സുകളും ഡിസംബര്‍ 23 വരെ റദ്ദു ചെയ്തു