അനുബന്ധ വാര്‍ത്തകള്‍
- പുതുതായി നിലവില്‍ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസ് കൊണ്ടോട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തു
- പരാതി നല്കാന് എസ്പി ഓഫീസിലെത്തിയ യുവതിയെ പൊലീസുകാരനായ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി
- പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ പ്രവണത തടയാന്‍ യോഗ സഹായിക്കുമെന്ന് മുഖ്യമന്ത്രി; എട്ടുമണിക്കൂര്‍ ജോലി വേഗത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ല
- സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി, മനു തോമസിന് പോലീസ് സംരക്ഷണം
- POL - APP, Kerala Police: അപകടകരമായ സാഹചര്യത്തില്‍ SOS ബട്ടണ്‍ ക്ലിക്ക് ചെയ്യുക; നിര്‍ദേശവുമായി കേരള പൊലീസ്
വയർലെസ് സെറ്റ് അറ്റൻഡ് ചെയ്യാത്തതിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
വിഴിഞ്ഞം : പോലീസ് വയർലസ് സെറ്റ് അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് വിഴിഞ്ഞത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് 48 മണിക്കൂർ തുടർച്ചയായ ഡ്യൂട്ടി നൽകി. എന്നാൽ സംഭവം വിവാദമായതോടെ ഡ്യൂട്ടി സമയത്തിൽ അധികൃതർ ഇളവുവരുത്തി നൽകി.
ശിക്ഷാ നടപടി ആയി ജി.ഡി ഡ്യൂട്ടിയിലുള്ള എസ്.സി.പി.ഒയ്ക്ക് 12 മണിക്കൂറിന് പകരം ഒരു ദിവസവും സി.പി.ഒയ്ക്ക് ഒരു ദിവസത്തെ പാറാവ് ഡ്യൂട്ടി രണ്ടു ദിവസത്തേയ്ക്കും നീട്ടിയായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ ശിക്ഷാ നടപടി. ഇരുവരും കഴിഞ്ഞ ദിവസം രാവിലെ മുതൽ തുടർച്ചയായി ഡ്യൂട്ടി ചെയ്യുകയാണ് എന്നാണ് റിപ്പോർട്ട്.
പക്ഷെ ഇതുമായി ബന്ധപ്പെട്ടു മാധ്യമ വാർത്തകൾ വന്നതോടെ വൈകിട്ടോടെ രണ്ടു ദിവസമെന്നത് ഒരു ദിവസമാക്കി കുറച്ചതായി സ്‌റ്റേഷൻ അധികൃതർ അറിയിച്ചു.കഴിഞ്ഞ മാസം 18നുണ്ടായ സംഭവത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ ശിക്ഷ നടപ്പിലാക്കിയത്. എസ്.എച്ച്.ഒ രാത്രി ഡ്യൂട്ടി കഴിഞ്ഞുപോയ വിവരവും അന്നത്തെ കേസ് വിവരങ്ങളും എസ്.ഐയെ കീഴ് ഉദ്യോഗസ്ഥൻ അറിയിച്ചില്ലെന്നും വയർലെസ് സെറ്റിലൂടെ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്‌തില്ലെന്നുമുൾപ്പെടെയുള്ള കാര്യങ്ങളിലാണ് ശിക്ഷാ നടപടിയെന്ന് അധികൃതർ പറഞ്ഞു.ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെതാണ് ഉത്തരവ്.