എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ജൂലൈ 2024 (09:13 IST)
മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്. ന്യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ വിനിത് സൂരിയുടെ കീഴിലാണ് ചികിത്സ.

ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി എയിംസില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിന് പിന്നാലെയാണ് വീണ്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവിധ സ്പെഷ്യാലിറ്റികളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു. നിലവില്‍ നിരീക്ഷണത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :