1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. police, pan masala, thiruvananthapuram ,

നിരോധിത ഉല്‍പ്പന്ന വില്‍പ്പന: 8പേര്‍ പിടിയില്‍

പാന്‍ മസാല
സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍ മസാല, മദ്യം, മയക്കുമരുന്ന് തുടങ്ങിയ വില്‍പ്പന തടയുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പൊലീസ് നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ദിവസം 8 പേര്‍ അറസ്റ്റിലായി. സംസ്ഥാന മൊട്ടാകെയുള്ള റെയ്ഡുകള്‍ 92 സ്ഥലങ്ങളിലാണു നടത്തിയത്.

ഇതോടെ മേയ് 30 മുതല്‍ ആരംഭിച്ച ഇത്തരം 15392 റെയ്ഡുകളില്‍ 2714 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2604 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് മേധാവി വെളിപ്പെടുത്തി.

വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞൂ. നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെ വിവരമരിയിക്കണമെന്ന് സ്കൂള്‍ അധികൃതരോടും പൊതുജനത്തോടും സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
About Writer
jibin