കാമുകിയുടെ നഗ്നചിത്രം അടങ്ങിയ മെമ്മറി കാർഡ് ഡിവൈഎസ്‌പിക്ക് അയച്ചു; യുവാവ് പിടിയിൽ

കാഞ്ചിയാർ പേഴും കണ്ടം കുമ്പളന്താനത്ത് റോബിനാണ് അറസ്റ്റിലായത്.

Last Modified ഞായര്‍, 25 ഓഗസ്റ്റ് 2019 (13:56 IST)
വിവാഹിതയായ കാമുകിയുടെ നഗ്നചിത്രം ഡിവൈഎസ്‌പിക്ക് അയച്ചുകൊടുത്ത അറസ്റ്റിൽ. കാഞ്ചിയാർ പേഴും കണ്ടം കുമ്പളന്താനത്ത് റോബിനാണ് അറസ്റ്റിലായത്.

കേറ്ററിങ് ജീവനക്കാരനായ റോബിനും വിവാഹിതയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. അടുപ്പം മുതലെടുത്ത് യുവതിയുടെ നഗ്നദൃശ്യം ഇയാൾ കൈക്കലാക്കി. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്താനായി നഗ്നചിത്രം അടങ്ങിയ മെമ്മറി കാർഡ് ഇയാൾ കട്ടപ്പന ഡിവൈഎസ്‌പിക്കും യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയായിരുന്നു.

സ്വന്തം വിലാസം വെക്കാതെ യുവതിയുമായി അവിഹിത ബന്ധമുള്ള അധ്യാപകന്റെ ഭാര്യ അയക്കുന്ന കത്ത് എന്ന പേരിലാണ് എല്ലാവർക്കും തപാൽ മാർഗം കത്ത് ലഭിച്ചത്. കത്തുലഭിച്ച കട്ടപ്പന ഡിവൈഎസ്‌പി രാജ്‌മോഹൻ നടത്തിയ അന്വേഷത്തിലാണ് പ്രതി കുടുങ്ങിയത്.

കത്തിനു പിന്നിൽ റോബിനാണെന്ന് കണ്ടെത്തിയ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കത്തയച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായി കത്തും മെമ്മറി കാർഡും ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :