1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. police case , military personce , kottayam , girlse

ട്രെയിനില്‍ സ്ത്രീകളെ ശല്യം ചെയ്ത പട്ടാളക്കാര്‍ പിടിയില്‍

പൊലീസ്
ട്രെയിന്‍ യാത്രയ്ക്കിടയില്‍ യാത്രക്കാരായ സ്ത്രീകളെ ശല്യം ചെയ്ത രണ്ട് പട്ടാളക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം ന്യൂ‍ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസിലായിരുന്നു സംഭവം. ശ്രീനഗറില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന പട്ടാളക്കാരായ കുണ്ടറ ചന്ദ്രവിലാസ് സന്തോഷ് (35), പത്തനംതിട്ട കാലായില്‍ ഷിജു (35) എന്നിവരാണു സഹയാത്രികരായ ചെങ്ങന്നൂര്‍ സ്വദേശികളായ സ്ത്രീകളെ അസഭ്യം പറയുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിനു പിടിയിലായത്. കൂടെയുണ്ടായിരുന്ന ഇവരുടെ സഹപ്രവര്‍ത്തകരായ ജയകുമാര്‍, സൈജുമോന്‍ എന്നിവര്‍ കോച്ച് മാറിക്കയറി രക്ഷപ്പെടുകയാണുണ്ടായത്.

എറണാകുളത്തിനും മുളം‍തുരുത്തിക്കിടയിലും വച്ച് പട്ടാളക്കാരുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോഴാണു സ്ത്രീകളും സഹയാത്രക്കാരും പൊലീസിനോട് പരാതിപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ അവിടെ കാത്തുനിന്നിരുന്ന എസ്ഐ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ പിടികൂടുകയാണുണ്ടായത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin