അനുബന്ധ വാര്‍ത്തകള്‍
- എന്താണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ പേടിക്കുന്ന ഡ്യൂക്സ് ബോൾ?
- ഈ ചിരിയിലുണ്ട് എല്ലാം; ആളെ പിടികിട്ടിയോ?
- സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാന്‍ ആലോചിച്ച് കേന്ദ്ര നേതൃത്വം
- നൂറ് മീറ്ററിനു മുകളിലുള്ള സിക്സിന് എട്ട് റണ്‍സ് ! ക്രിക്കറ്റില്‍ ഇങ്ങനെയൊരു മാറ്റം വന്നാലോ?
- കുഴല്‍പ്പണ കവര്‍ച്ചയ്ക്ക് ശേഷം ധര്മ്മരാജന് ആദ്യം വിളിച്ചത് സുരേന്ദ്രന്റെ മകനെ; കുരുക്ക് മറുകുന്നു
കെ.സുരേന്ദ്രനെതിരെ പൊലീസ് കേസ് ഉടന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പൊലീസ് ഉടന്‍ കേസെടുക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയതിന് സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാമെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിന് ഐപിസി 171 ബി വകുപ്പ് പ്രകാരമാകും കേസ്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശനാണ് കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ കേസെടുക്കണമെന്ന് അപേക്ഷ നല്‍കിയത്.
മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ഥിയായി നില്ക്കാന് തീരുമാനിച്ച കെ.സുന്ദരയ്ക്കാണ് സുരേന്ദ്രന് പണം നല്‍കിയത്. കെ.സുന്ദര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്ന് പറഞ്ഞാണ് പണം നല്‍കിയതെന്നും സുന്ദര പറഞ്ഞിരുന്നു. താന്‍ 15 ലക്ഷം ചോദിച്ചു. എന്നാല്‍, സുരേന്ദ്രന് രണ്ടര ലക്ഷം രൂപയാണ് നല്‍കിയത്. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വീടും വൈന്‍ പാര്‍ലറും വാഗ്ദാനം ചെയ്തിരുന്നതായും സുന്ദര വെളിപ്പെടുത്തിയിരുന്നു.