പോക്സോ കേസിൽ 45 കാരന് 13 വർഷം തടവും പിഴയും

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (18:49 IST)
തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ നാല്പത്തഞ്ചുകാരനെ കോടതി പതിമൂന്നു വർഷത്തെ കഠിന തടവിനും 60000 രൂപ പിഴയും വിധിച്ചു. മംഗലയ്ക്കൽ ഊറ്റുകുഴിയിൽ താമസിക്കുന്ന പാപ്പനംകോട് സത്യൻ നഗർ മലമേൽക്കുന്നു തെക്കേക്കര വീട്ടിൽ ബെൻറോയി ഐസക്കിനെയാണ് കോടതി ശിക്ഷിച്ചത്.

2014 ഡിസംബർ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇയാളെ ശിക്ഷിച്ചത്. പിന്നീട് രണ്ടു തവണ കൂടി ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചിരുന്നു.

ഭയന്നുപോയ കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതർ വഴി പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് കാട്ടാക്കട ഇൻസ്പെക്ടര്മാരായിരുന്ന സുനിൽകുമാർ, ബിജു കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :