ലൈംഗികാതിക്രമം : 70 കാരന് തടവ് ശിക്ഷയും പിഴയും

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 1 മാര്‍ച്ച് 2024 (17:33 IST)
എറണാകുളം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ എഴുപതുകാരനെ കോടതി തടവ് ശിക്ഷയ്ക്കും പിഴയും വിധിച്ചു.
കൊപ്പറമ്പിൽ മണ്ടാനത്ത് വേലായുധനെയാണ് കോടതി ശിക്ഷിച്ചത്.


അഞ്ചു വര്ഷം തടവ് ശിക്ഷയും അര ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി.അനീഷ് കുമാറാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ.ജമുനയാണ് ഹാജരായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :