പോക്സോ നിയമം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 15 ഫെബ്രുവരി 2024 (14:57 IST)
പോക്സോ നിയമം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി ശരിയായ രീതിയില്‍ അന്വേഷണം നടത്തുന്നതിനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും ജില്ലാ റൂറല്‍ പോലീസ് മേധാവിക്ക്
ബാലാവകാശ കമ്മിഷന്‍ അംഗം എന്‍. സുനന്ദ നിര്‍ദ്ദേശം നല്‍കി.

ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍
നിര്‍ദ്ദേശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :