1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PM Shri VD Satheesan Lies

മുഖ്യമന്ത്രിയുടെ മറ്റൊരു നുണയും പൊളിഞ്ഞു; പിഎം ശ്രീയിൽ നിന്ന് എൽഡിഎഫ് സർക്കാർ പിന്മാറിയതായി കേന്ദ്രവും

ധാരണാപത്രം ഒപ്പിട്ടെങ്കിലും എൽഡിഎഫ് സർക്കാർ പിന്നീട് പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകുകയായിരുന്നു

VD Satheesan
പിഎം ശ്രീയുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി വി.ഡി.സതീശന്റെ മറ്റൊരു നുണ കൂടി പൊളിഞ്ഞു. എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പിന്നീട് പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോയതായി കേന്ദ്ര സർക്കാർ. ഭിന്നശേഷി അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള കേസിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. 
 
ധാരണാപത്രം ഒപ്പിട്ടെങ്കിലും എൽഡിഎഫ് സർക്കാർ പിന്നീട് പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകുകയായിരുന്നു. പദ്ധതി നടപ്പിലാക്കാൻ താൽപര്യം കാണിച്ചിട്ടില്ല. പിഎം ശ്രീ നടപ്പിലാക്കേണ്ട സ്‌കൂളുകളുടെ പട്ടിക കേരളം നൽകിയിട്ടില്ലെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. 
 
എൽഡിഎഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയതുകൊണ്ടാണ് തങ്ങളുടെ സർക്കാർ പിഎം ശ്രീ നടപ്പിലാക്കാൻ ഇപ്പോൾ നിർബന്ധിതരായതെന്നാണ് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മാത്രമല്ല പിഎം ശ്രീയിൽ നിന്ന് പിന്മാറുകയാമെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും സതീശൻ നുണ പറഞ്ഞിരുന്നു. എന്നാൽ പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വർഷം നവംബർ 12 ന് കേന്ദ്രത്തിനു അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. ഈ കത്തിൽ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണ് സംസ്ഥാനം പറഞ്ഞിരിക്കുന്നത്. കത്തിന്റെ പകർപ്പ് പൊതുമധ്യത്തിൽ ലഭിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട നുണ ആവർത്തിക്കുകയാണ് സതീശൻ. 
അടുത്ത ലേഖനം
നിപ പ്രതിരോധം: ഒരാൾ കൂടി ആശുപത്രി വിട്ടു: ആരോഗ്യപ്രവർത്തക ഉൾപ്പെടെ രണ്ടുപേരുടെ ഫലം നെഗറ്റീവ്; രോഗി വെന്റിലേറ്ററിൽ തുടരുന്നു