1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plustwo students hacked thier classmates father

മദ്യപിച്ച് സ്ഥിരം ബഹളം, വിദ്യാർത്ഥിനിയുടെ അച്ഛനെ സഹപാഠികൾ വീട്ടിൽ കയറി വെട്ടി

കണ്ണൂർ
കണ്ണൂർ: സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയുടെ അച്ഛനെ സഹപാഠികൾ വീട്ടിൽ കയറി വെട്ടി പരി‌ക്കേൽപ്പിച്ചു. കണ്ണൂർ ചക്കരക്കല്ലിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കൈകൾക്കും കാലിനും വെട്ടേറ്റ അച്ഛനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
സംഭവവുമായി ബന്ധപ്പെട്ട്  മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ ചക്കരക്കല്ല് പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലസ് ടു വിദ്യാർത്ഥിനിയുടെ അച്ഛൻ സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് സഹപാഠികളായ വിദ്യാർത്ഥികൾ അറിഞ്ഞിരുന്നു. ഇവർ പെൺകുട്ടിയുടെ അച്ഛനെ താക്കീത് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ താക്കീതിന് പിന്നാലെ അച്ഛൻ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് തുടർന്നതോടെയാണ് പ്ലസ് ടു വിദ്യാർത്ഥികൾ ഇയാളെ വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീടിന് സമീപം പതിയിരുന്നായിരുന്നു വിദ്യാർത്ഥികളുടെ അക്രമണം.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കൊല്ലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു