1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. plustwo issue , kodiyeri balakrishnan comment in plustwo issue

പ്രതിപക്ഷത്തിന്റെ ആരോപണം ശരിയായി: കൊടിയേരി

പ്ളസ് ടു
ഹൈക്കോടതിയുടെ വിധി പ്ളസ് ടു വിഷയത്തില്‍ അഴിമതി നടന്നുവെന്ന കാര്യം ശരിവെക്കുന്ന തരത്തിലുള്ളതാണെന്ന് കൊടിയേരി ബാലകൃഷണന്‍.

സര്‍ക്കാര്‍ ഈ കാര്യത്തില്‍ വളഞ്ഞ വഴി തേടിയെന്നും. പ്ളസ് ടു അനുവദിച്ചതില്‍ മാനദണ്ഡം സര്‍ക്കാര്‍ ലംഘുച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഈ വിധിയിലൂടെ പുറത്തുവന്നുവെന്നും കൊടിയേരി വ്യക്തമാക്കി. പ്ളസ് ടു വിഷയത്തില്‍ സകല ഉത്തരവാദിത്വവും സര്‍ക്കാരിനാണെന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശ ഇല്ലാതെ പ്ളസ് ടു അനുവദിച്ച സ്കൂളുകളിൽ പ്രവേശനം നടത്തുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്‌ത സാഹചര്യത്തിലാണ് കൊടിയേരി ബാലകൃഷണന്‍ ഇത്തരത്തിലുള്ള പ്രസ്ഥാവന നടത്തിയത്.
About Writer
jibin