അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറം ജില്ലയെ സംശയത്തിൻ്റെ മുനയിൽ നിർത്തി, അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും പാപക്കറ മാറില്ല, മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ
- മുടി ശരിയായി വെട്ടിയില്ല, പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന് ക്ലാസ്സില്‍ നിന്ന് പുറത്താക്കി
- ഒരു ഐപിഎൽ മാച്ച് രണ്ടെണ്ണം അടിച്ച് സുഹൃത്തുക്കൾക്കൊപ്പം കാണാനുള്ള വഴിയില്ല, ഒന്നാം തീയതി ബാറുകളും ക്ലബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണമെന്ന് വിജയ് ബാബു
- നിലമ്പൂരിൽ അൻവർ പ്രബലൻ, വോട്ട് മറിക്കാൻ സാധ്യത, നഷ്ടം വരിക യുഡിഎഫിന്
- Kerala Weather: ഒരാഴ്ചത്തേക്ക് മഴ കുറയും; കാരണം ഇതാണ്
62.28 ശതമാനം വിജയം,ഒന്നാം വർഷ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://results.hse.kerala.gov.in/ലൂടെ ഫലം അറിയാം.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 പേരാണ് വിജയിച്ചത്. വിജയശതമാനം 50.57/ കൊമേഴ്‌സ് വിഭാഗത്തില്‍ 1,11,230 വിദ്യാര്‍ഥികളില്‍ 66,342 പേരാണ് വിജയിച്ചത്. 59.64 ശതമാനം വിജയം. ആകെ 62.28 ശതമാനം വിജയമാണ് ഈ വര്‍ഷമുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 67.30 ശതമാനമായിരുന്നു.