അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയുടെ സര്‍ക്കാര്‍ പ്രശംസ; തൃശൂര്‍ ബിജെപിയില്‍ മുറുമുറുപ്പ്
- തൃശൂര്‍ പൂരം ഗംഭീരമായി നടത്തി; ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി
- M.Swaraj: ജയിച്ചാല്‍ മന്ത്രിസ്ഥാനം? ആവശ്യപ്പെട്ടത് പിണറായി; അന്‍വറിനെ കൂടെകൂട്ടാന്‍ കോണ്‍ഗ്രസ്
- ജനജീവിതത്തിനു ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ കേന്ദ്രാനുമതി തേടും; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (28/05/2025)
- P.V.Anvar: കോണ്‍ഗ്രസിനു മുന്നില്‍ അടിയറവു പറഞ്ഞ് അന്‍വര്‍; ആര്യാടന് ഷൗക്കത്തിനായി വോട്ട് ചോദിക്കും
മലപ്പുറം ജില്ലയെ സംശയത്തിൻ്റെ മുനയിൽ നിർത്തി, അറേബ്യൻ നാട്ടിലെ മുഴുവൻ സുഗന്ധം കൊണ്ട് വന്ന് പൂശിയാലും പാപക്കറ മാറില്ല, മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാൽ
K C Venugopal Against Pinarayi Vijayan
കേരളത്തിലെ ജനങ്ങളെ ഇത്രയേറെ വെറുക്കപ്പെടാന്‍ സാഹചാര്യമൊരുക്കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമാണ് ഇവിടെയുണ്ടായ തെരെഞ്ഞെടുപ്പ്. ചതിയെ കുറിച്ച് സംസാരിച്ചാണ് മുഖ്യമന്ത്രി ഇന്നലെ ഇവിടെ സംസാരിച്ചത്. ചതിയെന്ന പ്രയോഗം ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും യോഗ്യനായ ആള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ 150 കിലോ സ്വര്‍ണവും 123 കോടി രൂപയും മലപ്പുറത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് എന്ന് കൂടി പറഞ്ഞു. മലപ്പുറം ജില്ലയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി. ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി. ഇവിടെ വന്ന് ചതിയെ പറ്റി പറയുന്നു.
എല്ലാ ജില്ലകളിലും കള്ളപ്പണവും സ്വര്‍ണവും പിടിക്കാറുണ്ട്. എന്നാല്‍ ആ ജില്ലകളെ പറ്റി മുഖ്യമന്ത്രി മിണ്ടിയില്ല. മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ ചതിപ്രയോഗം കേരളം മറക്കാന്‍ പാടില്ല. രാഷ്ട്രീയ പ്രതിനിധികളായി മാത്രമാണോ പാണക്കാട് കുടുംബത്തെ കേരളം കാണുന്നത്. മതവൈരം കത്തുമ്പോള്‍ സമാധാനദൂതുമായി എത്തുന്നവരാണ് പാണക്കാട് കുടുംബം. പാണക്കാട് തങ്ങള്‍ തീവ്രവാദ പ്രസ്ഥാനത്തിന് അനുകൂല നിലപാട് എടുക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ സി വേണുഗോപാല്‍ പറഞ്ഞു.