ഒരു ഐപിഎൽ മാച്ച് രണ്ടെണ്ണം അടിച്ച് സുഹൃത്തുക്കൾക്കൊപ്പം കാണാനുള്ള വഴിയില്ല, ഒന്നാം തീയതി ബാറുകളും ക്ലബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണമെന്ന് വിജയ് ബാബു

Vijay Babu
Vijay Babu
അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 ജൂണ്‍ 2025 (18:04 IST)
ഒന്നാം തീയതികളില്‍ ഡ്രൈഡേയുടെ ഭാഗമായി ക്ലബുകളും ബാറുകളും അടച്ചിടുന്ന സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണമെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു. ഞായറാഴ്ച പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് വിജയ് ബാബു ആവശ്യം ഉന്നയിച്ചത്. ഞായറാഴ്ചയും ഒന്നാം തീയതിയും ഒന്നിച്ച് വന്നത് പോലെ ഐപിഎല്ലിലെ ആവേശകരമായ പഞ്ചാബ്- മുംബൈ മത്സരവും ഇന്നലെയായിരുന്നു. ഈ സാഹചര്യത്തിലാണ് വിജയ് ബാബുവിന്റെ കുറിപ്പ്.

ക്ലബുകളും ബാറുകളും എല്ലാ മാസവും ഒന്നാം തീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഇന്നൊരു ഞായറാഴ്ചയാണ്. ഐപിഎല്‍ നടക്കുന്നുണ്ട്. ക്ലബിലിരുന്ന് അല്പം മദ്യം കഴിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്ത് കൊണ്ട് അതിന് പറ്റുന്നില്ല. എന്തൊരു വൃത്തിക്കെട്ട നിയമമാണിത്. വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയണമെന്നും പോസ്റ്റില്‍ വിജയ് ബാബു ആവശ്യപ്പെട്ടു.


ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ പോരാട്ടം കൂടിയായിരുന്നു ഇന്നലെ നടന്നത്. മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്ങ്‌സും ഏറ്റുമുട്ടിയ മത്സരത്തില്‍ വിജയം പഞ്ചാബിനൊപ്പമായിരുന്നു. ഫൈനലില്‍ ബെംഗളുരുവാണ് പഞ്ചാബിന്റെ എതിരാളികള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :