അനുബന്ധ വാര്‍ത്തകള്‍
- വിമാന അപകടം: പൈലറ്റടക്കം പത്തുപേരുടെ മരണം സ്ഥിരീകരിച്ചു
- കരിപ്പൂര്‍ വിമാന അപകടം: വിവരങ്ങള്‍ക്ക് കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു
- കരിപ്പൂരില്‍ വിമാന അപകടം; 170ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി പിളര്‍ന്നു
- ദുബായിൽ നിന്നുവന്ന എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നിമാറി വൻ അപകടം
- മഴക്കെടുതി കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ 16 ക്യാമ്പുകള്‍ തുറന്നു; ക്യാമ്പിലുള്ളത് 213 കുടുംബങ്ങള്‍
കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ വിമാന അപകടം; വിമാനത്തിലുള്ള എല്ലാ യാത്രക്കാര്‍ക്കും പരിക്ക്
കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ വിമാന അപകടമായി മാറിയിരിക്കുകയാണ് കരിപ്പൂര്‍ വിമാനാപകടം. വിമാനത്തിലുള്ള എല്ലാ യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിരിക്കുകയാണെന്നാണ് കിട്ടുന്ന വിവരം. രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീഴുകയായിരുന്നു.
ലാന്‍ഡിങ്ങിനിടെ റണ്‍വേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍നിന്നു താഴേക്കു വീഴുകയായിരുന്നെന്നു വിവരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആംബുലന്‍സുകളും അഗ്നിരക്ഷാസേനാ വാഹനങ്ങളും എത്തുന്നുണ്ട്. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാല്‍ത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി.
അടുത്ത ലേഖനം