1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Plane crashed in karipur

കരിപ്പൂരില്‍ വിമാന അപകടം; 170ഓളം യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി പിളര്‍ന്നു

Kozhikkode
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. 170ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റതായാണ് വിവരം.
 
എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1344 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡു ചെയ്ത് മുന്നോട്ടുപോയ വിമാനം റണ്‍വേ കടന്നാണ് അപകടത്തില്‍പ്പെട്ടത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കരിപ്പൂര്‍ വിമാന അപകടം: വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു