1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. pinarays response on nisam

നിസാമിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പിണറായി

പിണറായി വിജയന്‍
ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി  പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.

കണക്കില്ലാത്ത പണം കൈയ്യില്‍ വന്നാല്‍ എന്തു കുറ്റകൃത്യവും ചെയ്യാം എന്ന ധാര്‍ഷ്‌ട്യമാണ്‌ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തെളിയുന്നതെന്നും. നിസാമിന്റെ സാമ്പത്തിക ഉറവിടമെന്തെന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ലെന്നും വഴിവിട്ട നിലയില്‍ സമ്പാദിച്ച പണം ഉപയോഗിച്ച്‌ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ്‌ പുറത്തുവന്നിരിക്കുന്ന പല സംഭവങ്ങളും തെളിയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിസാം കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണമെന്നും. ഇക്കാര്യത്തില്‍ ശോഭാസിറ്റി അധികൃതരും മുന്നോട്ടുവരണമെന്നും പിണറാ‍യി വിജയന്‍ അഭിപ്രായപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.