അനുബന്ധ വാര്‍ത്തകള്‍
- 'പവിത്രത നിലനിർത്താനുള്ള ശ്രമമല്ല, മറിച്ച് വർഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ്': ഇരുമുടിക്കെട്ടില്ലാതെ ആർ എസ് എസ് നേതാവ് പതിനെട്ടാം പടി കയറിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
- ശബരിമല: കനത്ത സുരക്ഷ ഒരുക്കിയിട്ടും പൊലീസ് തന്ത്രങ്ങൾ പാളി, മണ്ഡലകാല സുരക്ഷയൊരുക്കൽ വിശദമായ ചർച്ചയ്ക്ക് ശേഷം; മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും
- ശബരിമലയില്‍ ആചാരലംഘനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ പുറംതിരിഞ്ഞു നിന്ന് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി
- ശബരിമലയെക്കുറിച്ച് സംസാരിച്ചാല്‍ കാലുവെട്ടും; കുരീപ്പുഴ ശ്രീകുമാറിന് സംഘപരിവാറിന്റെ ഭീഷണി
- തിയതി അറിയിച്ചു; ശബരിമല ചവിട്ടാന്‍ തൃപ്തി ദേശായി എത്തുന്നു - മുഖ്യമന്ത്രിക്ക് കത്ത് നല്‍കും
'വോട്ടിന്റേയോ സീറ്റിന്റേയോ പേരിൽ ശബരിമല വിഷയത്തിലെ നിലപാട് മാറ്റില്ല, കേരളത്തെ മതനിരപേക്ഷമായി നിലനിർത്താനാണ് സർക്കാരിന്റെ ശ്രമം': മുഖ്യമന്ത്രി
'വോട്ടിന്റേയോ സീറ്റിന്റേയോ പേരിൽ ശബരിമല വിഷയത്തിലെ നിലപാട് മാറ്റില്ല, കേരളത്തെ മതനിരപേക്ഷമായി നിലനിർത്താനാണ് സർക്കാരിന്റെ ശ്രമം': മുഖ്യമന്ത്രി
വോട്ടിന്റേയോ സീറ്റിന്റേയോ പേരിൽ ശബരിമല വിഷയത്തിലെ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മതനിരപേക്ഷമായി നിലനിര്‍ത്തുക എന്നതു മാത്രമാണു സര്‍ക്കാരിന്റെ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമല വിഷയത്തിലെടുത്ത നിലപാടിൽ വെള്ളം ചേർക്കില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്ന ദുശാസനന്‍മാര്‍ കേരളത്തിലേക്കു വീണ്ടും കടന്നുവന്നു തിരനോട്ടം നടത്തുകയാണ്. സമൂഹത്തില്‍ വലിയ വിടവുകളുണ്ടാക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു. അവരെ വിജയിക്കാൻ അനുവദിച്ചാൽ ഇന്നുകാണുന്ന ഈ കേരളം ഉണ്ടാകില്ല.
ഏതു പുരോഗതിയിലേക്കു കുതിക്കണമെങ്കിലും ജാതി–മത നിരപേക്ഷമായ മനസുകളുടെ ഐക്യം എന്ന അടിത്തറയുണ്ടാകണം. അത് തകർക്കാൻ ആരെയും അനുവദിക്കില്ല. ഒന്നിനുവേണ്ടിയും ആധുനിക കേരളത്തെ ബലികൊടുക്കാനാവില്ല'- മുഖ്യമന്ത്രി വ്യക്തമാക്കി.