1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Vijayan Personal Life

ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന പിണറായി; തമാശകളും പ്രിയം

Pinarayi Vijayan Birthday
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 76-ാം ജന്മദിനം ആഘോഷിക്കുകയാണ്. കേരളത്തിന്റെ ക്യാപ്റ്റനെ കുറിച്ച് അധികമൊന്നും ആരും അറിയാത്ത ചില രസകരമായ കാര്യങ്ങളുണ്ട്. പുറമേ കാണുമ്പോള്‍ അത്ര സരസനല്ലെന്ന് തോന്നുമെങ്കിലും പിണറായി അക്ഷരാര്‍ഥത്തില്‍ കൂളാണ്. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം ആയിരിക്കുമ്പോള്‍ ധാരാളം തമാശ പറയുകയും ചിരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. 
 
പിണറായിക്ക് സിനിമകളോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. ഹൊറര്‍ സിനിമകളോടാണ് കൂടുതല്‍ ഇഷ്ടം. തിരക്ക് കൂടിയപ്പോള്‍ സിനിമ കാണുന്നത് കുറഞ്ഞു. ഒരിക്കല്‍ മകള്‍ വീണ തന്നെയാണ് പിണറായി വിജയന് ഹൊറര്‍ സിനിമകളോട് പ്രത്യേക താല്‍പര്യമുണ്ടെന്ന് തുറന്നുപറഞ്ഞത്. ഇപ്പോള്‍ വല്ലപ്പോഴും വീട്ടില്‍ എല്ലാവരും കൂടിയിരുന്ന് സിനിമയൊക്കെ കാണും. എന്നാല്‍, തിരക്ക് കാരണം അതൊക്കെ വളരെ കുറവാണെന്ന് മാത്രം. 
 
ഹാസ്യം നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് പിണറായി വിജയന്‍. തനിക്കെതിരെ വന്ന കാര്‍ട്ടൂണുകള്‍ കണ്ട് പോലും പിണറായി ചിരിച്ചിരുന്നു. 
 
About Writer
നെല്‍വിന്‍ വില്‍സണ്‍
അടുത്ത ലേഖനം
ലോക്ക്ഡൗണിനിടെ സംഘംചേര്‍ന്ന് കോഴി ചുട്ടു; പൊലീസ് എത്തിയപ്പോള്‍ ചിക്കന്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു