വാഹനത്തില്‍ റോഡിലൂടെ നായയെ കെട്ടിവലിച്ച് ക്രൂരത: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ അറസ്റ്റില്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 24 മെയ് 2021 (14:27 IST)
വീണ്ടും വാഹനത്തില്‍ റോഡിലൂടെ നായയെ കെട്ടിവലിച്ച നിറഞ്ഞ വാര്‍ത്ത.
കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊവിഡ് ആക്ട്, മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത എന്നീവകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സിസിടിവിയിലാണ് ഞെട്ടിക്കുന്ന ക്രൂരത തെളിഞ്ഞത്. ഇവരുടെ ചെരുപ്പ് കടിച്ചു നശിപ്പിച്ചതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഗുരുഗ്രാമില്‍ നായയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത പ്രചരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :