ആലപ്പുഴയില്‍ സുഹൃത്തുക്കളായ രണ്ടുപേരുടെ മരണം: സാനിറ്റൈസര്‍ കുടിച്ചതാണെന്ന് സംശയം

ശ്രീനു എസ്| Last Modified തിങ്കള്‍, 24 മെയ് 2021 (14:05 IST)
ആലപ്പുഴയില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ മരിച്ചത് സാനിറ്റൈസര്‍ കുടിച്ചാണെന്ന് സംശയം. തുറവൂരില്‍ ചാവടി സ്വദേശിയായ ബൈജു(50), സ്റ്റീഫന്‍(46) എന്നിവരാണ് മരിച്ചത്. ഇന്നലെ ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യം കുറവായതിനാല്‍ സാനിറ്റൈസര്‍ കുടിച്ചതായിരിക്കാമെന്നാണ് പൊലീസ് നിഗമനം.

ഇന്ന് പകല്‍ രാവിലെ ബൈജുവിനെയാണ് ആദ്യം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നാലെ സ്റ്റീഫനെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :