അനുബന്ധ വാര്ത്തകള്
- വീട് കയ്യേറി മുപ്ലി വണ്ടുകൾ തമസം തുടങ്ങി, ഇറക്കിവിടാൻ പഠിച്ചപണി പതിനെട്ടും നോക്കി ഒടുവിൽ വണ്ടിനെ ഓടിക്കാൻ മേൽക്കൂര തന്നെ പൊളിക്കേണ്ടിവന്നു
- വരനൊപ്പം കുതിരപ്പുറത്തേക്ക് ചാടി കയറി, പിന്നീട് നാഗനൃത്തം, എന്തു ചെയ്യണമെന്ന് അറിയാതെ വരനും കാഴ്ചക്കാരും, വീഡിയോ വൈറൽ !
- 8.8 കോടി ഉപയോക്താക്കൾ വിട്ടുപോയി, വോഡഫോൺ ഐഡിയക്ക് നഷ്ടം 4,882 കോടി
- തൃശൂരിലെ ജയസാധ്യതയിൽ ടി എൻ പ്രതാപന് ആശങ്കയോ ? പിന്നിലെ കാരണം എന്ത് ?
- വൺപ്ലസ് 7നും, വൺപ്ലസ് 7 പ്രോയും ഇന്ന് വിപണിയിൽ അവതരിപ്പിക്കും, ആരാധകർ കാത്തിരുന്ന സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകൾ ഇങ്ങനെ !
പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റ് ചെയ്ത സി പി എം നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സി പി എം പ്രാദേശിക നേതാക്കളെ കോടതി ജാമ്യത്തി;ൽവിട്ടു. ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠനും. പെരിയ ലോക്കൽ കമ്മറ്റി സെക്രാട്ടറി എം ബലകൃഷ്ണനുമാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. .
25,000 രൂപക്കും രണ്ട് ആൾ ജാമ്യത്തിലുമാണ് ഇരുവരെയും വിട്ടയച്ചിരിക്കുന്നത്. ഏത് സമയത്തും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. മണികണ്ഠനും, ബലകൃഷ്ണനും കൊലപാതകത്തിൽ നേരിട്ട് പങ്കില്ല. പ്രതികളെ രക്ഷപ്പെടുന്ന,തിനും തെളിവുകൾ നശിപ്പിക്കുന്നതിനും സഹായിച്ചു എന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.
ഐ പി സി 201, 212 വകുപ്പുകളാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്. ക്രൈം,ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും, കൊലചെയ്യപ്പെട്ടത്.