കൊച്ചി|
JOYS JOY|
Last Updated:
വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (14:34 IST)
തന്നെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാനുള്ള നീക്കത്തിന് എതിരായി പൂഞ്ഞാര്‍ എം എല്‍ എയും സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്പീക്കറുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
പരാതി ഗൌരവമുള്ളതാണെങ്കിലും പരിഗണിക്കേണ്ടത് സ്പീക്കര്‍ ആണെന്ന് കോടതി വ്യക്തമാക്കി. എം എല്‍ എ സ്ഥാനത്തു നിന്ന് തന്നെ അയോഗ്യനാക്കാനുള്ള നടപടിക്കെതിരായി പി സി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
അതേസമയം,
വിധിയില്‍ സന്തോഷമുണ്ടെന്നും താന്‍ പ്രതീക്ഷിച്ച വിധിയാണ് കോടതിയില്‍ നിന്നു വന്നതെന്നും പി സി ജോര്‍ജ് പ്രതികരിച്ചു. ശനിയാഴ്ച സ്പീക്കറുടെ തെളിവെടുപ്പ് തുടരുമ്പോള്‍ താന്‍ പോകേണ്ട കാര്യമില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞു.
ജോര്‍ജിനെതിരായ പരാതി നിലനില്‍ക്കും എന്നായിരുന്നു സ്പീക്കറുടെ കണ്ടത്തല്‍. കൂറുമാറ്റ നിരോധന നിയമ പ്രകാരമായിരുന്നു കേരള കോണ്‍ഗ്രസ് പരാതി നല്‍കിയത്.