1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PBiju passes away

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

PBiju
യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു(45) അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നേരത്തേ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവായെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിരുന്നു. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്ഐ ട്രഷററുമായിരുന്നു.
 
കഴിഞ്ഞമാസം 21നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഉയര്‍ന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഒരാഴ്ചയായി ഡയാലിസ് ചെയ്തുവരികയായിരുന്നു.
അടുത്ത ലേഖനം
24 മണിക്കൂറിനിടെ 46,254 പേർക്ക് രോഗബാധ, 53,357 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 83 ലക്ഷം കടന്നു