അനുബന്ധ വാര്‍ത്തകള്‍
- അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു, തന്നെ കയ്യേറ്റം ചെയ്തുവെന്ന് അർണബ്, വീഡിയോ
- വീടിനുള്ളി ഉറങ്ങിക്കിടന്ന 50കാരി നേരം വെളുത്തപ്പോള്‍ 22 അടി ഉയരത്തില്‍ പ്ലാവിന്റെ മുകളില്‍
- തലച്ചോറിൽ രക്തം കട്ടപിടിച്ചു, ഡീഗോ മറഡോണയ്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ
- കൊവിഡ്: പാലക്കാട് ചികിത്സയിലുള്ളത് 6285 പേര്
- എവിടെയും ഇറങ്ങില്ല, മുന്ന് റഫാൽ വിമാനങ്ങൾ റഷ്യയിൽനിന്നും നേരിട്ട് ഇന്ത്യയിലേയ്ക്ക്
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 335 പേര്‍ക്കെതിരേ നടപടി
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ 335 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആര്.പി.സി. 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 45 പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 17 പേരില്‍നിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയില്‍ 84 പേരില്‍ നിന്നു പിഴ ഈടാക്കി. 187 പേരെ താക്കീത് ചെയ്തതായും കളക്ടര്‍ അറിയിച്ചു.