ശ്രീനു എസ്|
Last Updated:
ബുധന്‍, 4 നവംബര്‍ 2020 (09:13 IST)
പൊലീസുമായി ഏറ്റുമുട്ടലില്‍ വയനാട്ടില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. ആത്മരക്ഷാര്‍ഥം പോലീസ് തിരിച്ചു വെടിവയ്ക്കുകയായിരുന്നു.
മാനന്തവാടി എസ്.ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘം കോമ്പിങ് നടത്തിവരവേ രാവിലെ 9.15 മണിയോടുകൂടിയാണ് മീന്മുട്ടി ഭാഗത്ത് വനത്തിനുള്ളില്‍ ഒരുസംഘം ആള്ക്കാര് പോലീസിനുനേരെ വെടിവച്ചത്. ആയുധധാരികളായ അഞ്ചിലധികം പേരുള്ളതായിരുന്നു സംഘം. പോലീസ് ആത്മരക്ഷാര്‍ത്ഥം തിരികെ വെടിവച്ചു. ഏറ്റുമുട്ടല്‍ അല്പസമയം നീണ്ടു. തുടര്‍ന്ന് സംഘത്തിലെ ആളുകള്‍ ഓടിപ്പോയി. അതിനുശേഷം പോലീസ് സംഘം സ്ഥലത്തെത്തി നോക്കിയപ്പോള്‍ യൂണിഫോം ധാരിയായ ഒരാള്‍ മരണപ്പെട്ടു കിടക്കുന്നതു കാണുകയുണ്ടായി. അയാളുടെ കൈവശം ഒരു 0.303 റൈഫിള്‍
കാണപ്പെട്ടു. അക്രമികള്‍ സമീപത്തില്ല എന്നുറപ്പാക്കിയശേഷം മൊബൈല്‍ റെയ്ഞ്ച് കിട്ടുന്ന ഭാഗത്തേയ്ക്ക് മാറി പോലീസുകാര്‍ വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.