1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

വിശ്രമിക്കാന്‍ റോഡരികില്‍ ബസിനടിയിലേക്ക് കാല്‍ നീട്ടി കിടന്നു; കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറി ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്

Pathanamthitta
വിശ്രമിക്കാന്‍ റോഡരികില്‍ ബസിനടിയിലേക്ക് കാല്‍ നീട്ടി കിടന്നതിന് പിന്നാലെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ് കയറി ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഗുരുതര പരിക്ക്. ആന്ധ്രാസ്വദേശികളായ സായി മഹേഷ് റെഡി, സൂര്യബാബു എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. എരുമേലി- ഇലവുങ്കല്‍- പമ്പ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
 
ഇവിടെ ബസുകള്‍ തടഞ്ഞിട്ടിരിക്കുകയായിരുന്നു. ഈ സമയം ഇരുവരും ബസ് വിശ്രമിക്കുന്നതിനായി റോഡരികില്‍ ബസിനടിയിലേക്ക് കാല്‍ നീട്ടി കിടന്നു. ഇതറിയാതെ ഡ്രൈവര്‍ പിന്നീട് ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടുത്ത ലേഖനം
പത്തുദിവസത്തിനുള്ളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊവിഡ് മരണങ്ങള്‍