1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

റാന്നിയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

Pathanamthitta
റാന്നിയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമ സ്‌കൂളിലെ ബസ്സാണ് മറിഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. ചേവൂര്‍ മുക്കില്‍ വെച്ചാണ് അപകടം ഉണ്ടായത്. രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു ബസ്സ്. 
 
അപകട സമയത്ത് എട്ടു കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. സംഭവം നേരില്‍ കണ്ട് നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പുരുഷ വേഷത്തിലെത്തി ഭര്‍തൃമാതാവിനെ അടിച്ചുകൊന്നു,അന്വേഷണം വഴിതെറ്റിക്കാന്‍ അഞ്ച് പവന്‍ മാലയും മോഷ്ടിച്ചു