'ആത്മാവ് സൂര്യനെപ്പോലെ പ്രകാശിക്കുന്ന സ്ഥലത്ത്...'; അവധിക്കാലം ആഘോഷിച്ച് നടി രഞ്ജിത മേനോന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ജൂണ്‍ 2023 (09:06 IST)

ജീവിതത്തില്‍ യാത്രകള്‍ക്കും വലിയ പ്രാധാന്യം നല്‍കാറുള്ള താരമാണ് രഞ്ജിത മേനോന്‍. ഒഴിവുകാലം ആഘോഷിക്കുകയാണ് നടി.















A post shared by (@ranjitha.menon)

ആത്മാവ് സൂര്യനെപ്പോലെ പ്രകാശിക്കുന്ന സ്ഥലത്തെന്ന് പറഞ്ഞുകൊണ്ടാണ് പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചിരിക്കുന്നത്.

ഇത്രയും മനോഹരമായ ഒരു അവധിക്കാലം തങ്ങള്‍ക്ക് സമ്മാനിച്ച ഡോ.നിത്യയ്ക്കും ഡോ.രഞ്ജിത്തിനും നടി നന്ദിയും പറയുന്നു.

മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.

ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :