പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ജൂലൈ 2022 (11:38 IST)
പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിത സ്റ്റേഷനിലെ സിപിഒ സിന്‍സി പി അസീസ് ആണ് മരിച്ചത്. 12ദിവസം മുന്‍പാണ് അപകടം ഉണ്ടായത്. സിന്‍സി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഇവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരണം സംഭവിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :