സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 22 ജൂലൈ 2022 (08:29 IST)
വയനാട്ടില്‍ മാരക മയക്കുമരുന്നുമായി കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യവെ ഒരാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി സുഹൈലാണ് എക്‌സൈസിന്റെ പിടിയിലായത്. ബെംഗളൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ 247 ഗ്രാം എംഡിഎമ്മുമായാണ് ഇയാള്‍ പിടിയിലായത്.
ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.