പ്രണയ നൈരാശ്യം മൂലം പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ജൂലൈ 2022 (20:45 IST)
പ്രണയ നൈരാശ്യം മൂലം പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുല്ലൂര്‍ സ്വദേശിയായ അലന്‍ ക്രിസ്റ്റോയാണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അലന്‍. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സൈക്കിളില്‍ എത്തിയ അലന്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

കണ്ടുനിന്നവര്‍ കുട്ടിയെ രക്ഷിക്കാന്‍ പുഴയിലേക്ക് ഇറങ്ങിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കുട്ടിയുടെ ബാഗില്‍ നിന്ന് പ്രണയ നൈരാശ്യം വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :