വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മരണകാരണം പൊലീസ് മര്‍ദ്ദനമെന്ന് സുഹൃത്തുക്കള്‍
വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരി സ്വദേശി സജീവനാണ് മരിച്ചത്. 42 വയസായിരുന്നു. മരണകാരണം പൊലീസ് മര്‍ദ്ദനമെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മദ്യപിച്ചെന്നാരോപിച്ച് സജീവനെ എസ് ഐ മര്‍ദ്ദിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് സജീവന്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു.