കോഴിക്കോട്ട് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ജൂലൈ 2022 (19:50 IST)
കോഴിക്കോട്ട് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ പിടിയില്‍. പാലക്കാട് സ്വദേശി പള്ളത്ത് മുഹമ്മദ് ഷാഫി കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പനവൂര്‍ വെള്ളംകുടി റോഡരികത്തു വീട്ടില്‍ ഫൈസല്‍ (24) പനവൂര്‍ വെള്ളംകുടി കൊച്ചാനായികോണത് വീട്ടില്‍ അല്‍ അമീന്‍ (21)എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.

500ഗ്രാം ഹാഷിഷ് ഓയില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇതിന് പത്തു ലക്ഷം രൂപയോളം വിലവരും എന്നാണ് നിഗമനം. എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോളേജ് വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന നടത്തുന്ന രണ്ട് പേരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും പിടികൂടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :