അനുബന്ധ വാര്‍ത്തകള്‍
- ജെയ്പൂരിൽ ഒരു കുടുംബത്തിലെ 26 പേർക്ക് കൊവിഡ് ബാധ
- മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 91000 കടന്നു; ജൂണ്‍ പകുതിയോടെ രോഗികള്‍ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്
- കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലൂടെ മരം വീണ് യാത്രികര്‍ക്ക് പരിക്ക്
- അതിരപ്പിള്ളി പദ്ധതിയുമായി വീണ്ടും മുന്നോട്ടുപോകാൻ കെഎസ്ഇബിയ്ക്ക് സർക്കാർ അനുമതി
- തമിഴ്നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു; എല്ലാവരെയും ജയിപ്പിച്ചതായി മുഖ്യമന്ത്രി
പത്തനംതിട്ടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു
പത്തനംതിട്ടയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി മരിച്ചു. മണിയാര്‍ അരീക്കല്‍കാവ് സ്വദേശി റെജികുമാറാണ് മരിച്ചത്. രാവിലെ 5മണിയോടെ ജോലിക്കായി പോകുകയായിരുന്ന ഇയാളെ കാട്ടുപന്നി കുത്തുകയായിരുന്നു. ബൈക്കിന് നിയന്ത്രണം തെറ്റി തലയിടിച്ച് വീഴുകയായിരുന്നു.
സാരമായി പരുക്കേറ്റ് റോഡില്‍ വീണുകിടന്ന റെജികുമാറിനെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. വഴിമധ്യേ റെജികുമാര്‍ മരിച്ചു. മണിയാര്‍, അരീക്കക്കാവ്, പേഴുമ്പാറ തുടങ്ങിയ മേഖലകളില്‍ കാട്ടുപ്പന്നി ശല്യം രൂക്ഷമാണെന്നും പന്നിയെ തുരത്താന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെടുന്നുണ്ട്.