1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. trivandrum local news

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലൂടെ മരം വീണ് യാത്രികര്‍ക്ക് പരിക്ക്

Trivandrum
കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലൂടെ മരം വീണ് യാത്രികര്‍ക്ക് പരിക്ക്. 61 കാരായ ശശികുമാര്‍, പത്മനാഭ റാവു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ശ്രീകാര്യത്തേക്ക് പോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡ് ബ്‌ളോക്കായി. ശ്രീകാര്യം പൊലീസിനെ വിവരം അറിയിച്ചിട്ടും വന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
 
108 ആംബുലന്‍സിനെയും വിവരമറിയിച്ചിട്ടും എത്തിയില്ല. തുടര്‍ന്ന് നാട്ടുകാരാണ് റോഡില്‍ മുറിഞ്ഞു വീണ മരം മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്.
അടുത്ത ലേഖനം
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 91000 കടന്നു; ജൂണ്‍ പകുതിയോടെ രോഗികള്‍ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്