പറവൂര്‍ പീഡനം: അഞ്ചു പ്രതികള്‍ കുറ്റക്കാര്‍

കൊച്ചി| Last Modified ബുധന്‍, 25 ജൂണ്‍ 2014 (13:21 IST)
പറവൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ഇവര്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് പ്രഖ്യാപിക്കും.
പെണ്‍കുട്ടിയുടെ മാതാപിതാക്കളായ സുബൈദ,​ സുധീര്‍ എന്നിവരും മനോജ്,​ സഹസംവിധായകരായ ബിജു നാരായണന്‍,​ ജനതാ വിജയന്‍ എന്ന വിജയകുമാര്‍ എന്നിവരുമാണ് കുറ്റക്കാരെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്.

ബി ഉണ്ണിക്കൃഷ്ണന്റെ പ്രമാണിയെന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ പെണ്‍കുട്ടി അഭിനയിച്ചിരുന്നു. സിനിമയുടെ സഹസംവിധായകരായ ബിജു നാരായണനും ജനതാ വിജയനും പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു. സിനിമയില്‍ വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനം.

സിനിമയുടെ സെറ്റില്‍വച്ചായിരുന്നു പീഡനം. കേസില്‍ സിനിമയുടെ സംവിധായകന്‍ അടക്കമുള്ളവരെ സാക്ഷിയായി വിസ്തരിച്ചിരുന്നു. ഏഴാമത്തെ കേസില്‍ പെണ്‍കുട്ടിയുടെ അമ്മ സുബൈദയെയും ഇടനിലക്കാരി ഓമനയെയും കോടതി വെറുതെ വിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :