ഈ വര്‍ഷം വിവാഹിതനായേക്കാം, അങ്ങനെ ഉറപ്പിച്ചുപറയാനുമാവില്ല!

Last Updated: തിങ്കള്‍, 23 ജൂണ്‍ 2014 (16:17 IST)
താന്‍ ഈ വര്‍ഷം വിവാഹിതനായേക്കാമെന്ന് അനൂപ് മേനോന്‍. എന്നാല്‍ അതില്‍ വ്യക്തതയൊന്നുമില്ലെന്നും ഉറപ്പിച്ച് പറയാനാവില്ലെന്നും അനൂപ് വ്യക്തമാക്കുന്നു. മാര്യേജ് പ്ലാന്‍ ഒന്നുമില്ലെന്നും എങ്ങും തൊടാതെയാണ് അനൂപ് മറുപടി പറയുന്നത്.

'ആംഗ്രി ബേബീസ്' എന്ന സിനിമ വന്‍ ഹിറ്റായതിന്‍റെ ഊര്‍ജ്ജത്തിലാണ് അനൂപ് മേനോന്‍. അനൂപിന് ലഭിക്കുന്ന ആദ്യ സോളോ ഹിറ്റ്. തന്‍റെ കരിയറിലെ ബിഗ്ഗസ്റ്റ് ടേണിംഗ് പോയിന്‍റ് എന്നാണ് ആംഗ്രി ബേബീസിനെ അനൂപ് മേനോന്‍ വിശേഷിപ്പിക്കുന്നത്.

ആംഗ്രി ബേബീസിന്‍റെ ഷൂട്ടിംഗിനിടയില്‍ അനൂപ് മേനോനും ഭാവനയും തമ്മില്‍ ഗോസിപ്പ് ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. സിനിമയുടെ വിജയത്തിന് ഈ ഗോസിപ്പും കാരണമായതായാണ് റിപ്പോര്‍ട്ട്.

"ആംഗ്രി ബേബീസിന്‍റെ കഥ എന്‍റേതാണ്. നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അല്ലാതെ മറ്റൊരു ചോയ്സ് ഞങ്ങളുടെ മുമ്പില്‍ ഉണ്ടായിരുന്നില്ല. ഒരു ഗ്രാമീണ പെണ്‍കുട്ടിയില്‍ നിന്ന് നഗരജീവിയായി വേഗത്തില്‍ ട്രാന്‍സ്ഫോം ചെയ്യാന്‍ കഴിയുന്ന കഥാപാത്രമായി ഈ ഡയലോഗ് ഓറിയന്‍റഡ് ചിത്രത്തില്‍ ഭാവനയ്ക്ക് പകരം വയ്ക്കാന്‍ ഒരാളില്ലായിരുന്നു" - ഒരഭിമുഖത്തില്‍ അനൂപ് മേനോന്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :