മമ്മൂട്ടി തനി ഗ്രാമീണന്‍, ഒരു ആക്ഷേപഹാസ്യചിത്രം!

മമ്മൂട്ടി, കമല്‍, ആമേന്‍, മോഹന്‍ലാല്‍
Last Modified ചൊവ്വ, 10 ജൂണ്‍ 2014 (18:45 IST)
മമ്മൂട്ടി തനി ഗ്രാമീണനായി വീണ്ടുമെത്തുന്നു. ഒരു ആക്ഷേപഹാസ്യ ചിത്രത്തിലാണ് മമ്മൂട്ടി ഗ്രാമീണ വേഷത്തിലെത്തുന്നത്. കമല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ പി എസ് റഫീഖ്.

ഗ്രാമീണ ആക്ഷേപഹാസ്യ സിനിമകളുടെ ബൈബിള്‍ എന്നൊക്കെ വിളിക്കാവുന്ന 'ആമേന്‍' രചിച്ചത് പി എസ് റഫീക്കാണ്. ഈ സിനിമയില്‍ മമ്മൂട്ടി ഒരു കര്‍ഷകനായാണ് അഭിനയിക്കുന്നതെന്നും സൂചനയുണ്ട്.

കമലും മമ്മൂട്ടിയും അവസാനം ഒരുമിച്ച സിനിമ 'കറുത്ത പക്ഷികള്‍' ആയിരുന്നു. ആ സിനിമ സാമ്പത്തികമായി വലിയ വിജയമായിരുന്നില്ലെങ്കിലും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

മഴയെത്തും മുന്‍‌പേ, അഴകിയ രാവണന്‍, രാപ്പകല്‍ തുടങ്ങിയവയാണ് മമ്മൂട്ടിയും കമലും ഒന്നിച്ച മറ്റ് ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :