മണവാളന്‍ പീറ്ററും മമ്മൂട്ടിയും തമ്മില്‍...

മമ്മൂട്ടി, വര്‍ഷം, ടി ജി രവി, രഞ്ജിത് ശങ്കര്‍, ജയസൂര്യ
Last Updated: ബുധന്‍, 18 ജൂണ്‍ 2014 (16:31 IST)
മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമ 'വര്‍ഷം' ജൂലൈ 20ന് ചിത്രീകരണം ആരംഭിക്കും. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മമ്മൂട്ടി വേണു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു ഇടത്തരം വ്യവസായിയാണ് വേണു.

വേണുവിന്‍റെ എതിരാളിയാണ് മണവാളന്‍ പീറ്റര്‍. ബിസിനസ് ലോകത്തെ ഒരു വമ്പന്‍ സ്രാവ്. വേണുവും മണവാളന്‍ പീറ്ററും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ് വര്‍ഷം പറയുന്നത്.

മണവാളന്‍ പീറ്റര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടി ജി രവിയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കൊടിയ വില്ലന്‍ കഥാപാത്രമായി ടി ജി രവി അഭിനയിക്കുന്നത്.

മമ്മൂട്ടി നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന വര്‍ഷത്തിന്‍റെ ഛായാഗ്രഹണം സുജിത് വാസുദേവ് ആണ്. ഈ വര്‍ഷം മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് വര്‍ഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :