പാറശാല|
Last Modified ഞായര്‍, 8 മെയ് 2016 (15:47 IST)
തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ പത്ത് കിലോ കഞ്ചാവുമായി അധികാരികള്‍ പിടികൂടി. കന്യാകുമാരി പുതുക്കട പണ്ടാരപ്പറമ്പ് തോട്ടവാരം വീട്ടില്‍ മേരി എന്ന 47 കാരിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാവിലെ അമരവിളയ്ക്കടുത്ത് ഇഞ്ചിവിള നിന്നാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനുവിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇവരെ പിടികൂടി അറസ്റ്റ് ചെയ്തത്. ബാഗുമായി സംശയാസ്പദമായ രീതിയില്‍ നില്‍ക്കുകയായിരുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് പിടിച്ചത്.
നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ ഇതിനു മുമ്പും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു.