പഠിപ്പുമുടക്ക് സമരം ഒഴിവാക്കാന്‍ പറ്റില്ല: പന്ന്യന്‍ രവീന്ദ്രന്‍

  പന്ന്യന്‍ രവീന്ദ്രന്‍ , പഠിപ്പുമുടക്ക് സമരം , തിരുവനന്തപുരം , സിപിഐ
തിരുവനന്തപുരം| jibin| Last Modified ശനി, 12 ജൂലൈ 2014 (14:18 IST)
അനിവാര്യമായ ഘട്ടത്തില്‍ പഠിപ്പുമുടക്ക് സമരം ഒഴിവാക്കാനാവത്ത സമരരീതി തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അതിനാല്‍ തന്നെ ഈ രീതി കാലഹരണപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമരരീതികള്‍ ഉപേക്ഷിക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പന്ന്യന്‍ പറഞ്ഞു.

നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ പഠിപ്പുമുടക്ക് സമരരീതി കാലാഹരണപ്പെട്ടെന്ന് പറഞ്ഞിരുന്നു. പഠിപ്പ് മുടക്കാനല്ല സമരമെന്നും, പഠിക്കാനാണ് സമരമെന്നും എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് വി ശിവദാസനും വ്യക്തമാക്കിയിരുന്നു.

അക്രമസമരം കാലഹരണപ്പെട്ട സമര രീതിയാണെന്നും ശിവദാസന്‍ പറഞ്ഞിരുന്നു. പഠിപ്പുമുടക്ക് സമരം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടിപി ബിനീഷ് അറിയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :