തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 10 ജൂലൈ 2014 (16:08 IST)
തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്തുള്ള ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അംബ്രോസിയ ബേക്കറി പൂട്ടിച്ചു. ഏജീസ് ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിനു വിതരണം ചെയ്യന്‍ അംബ്രോസിയ ബേക്കറിയില്‍ നിന്നെത്തിച്ച സാന്‍വിച്ചില്‍ പൂപ്പല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അനുപമയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുകയും
തുടര്‍ന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ബേക്കറി ജംഗ്ഷനിലെ ശാഖ പൂട്ടാന്‍ ഉത്തരവിട്ടത്.
അംബ്രോസിയ ബേക്കറിയെ കുറിച്ച് ഇതിനു മുമ്പും നിരവധി പരാതികള്‍ ഭക്‍ഷ്യ സുരക്ഷാ വിഭാഗത്തിനു ലഭിച്ചിട്ടുണ്ട്. പരാതി നല്‍കാന്‍ തുനിഞ്ഞ ചില ഉപഭോക്താക്കളെ പണം നല്‍കി പിന്തിരിപ്പിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത സ്നാക്സ് ബോക്സുകള്‍ വിതരണം തുടങ്ങിയപ്പോള്‍ തന്നെ പൂപ്പല്‍ ശ്രദ്ധയില്‍ പെട്ടിരുന്നതിനാല്‍ ആരും സാന്‍വിച്ച് കഴിച്ചില്ല. ചില ബോക്സുകള്‍ തുറന്നപ്പോഴേക്കും രൂക്ഷ ഗന്ധം വമിക്കുന്നുണ്ടായിരുന്നു.
അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രതീപകുമാരി, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ സതീഷ് കുമാര്‍, ഗോപകുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ നഗരത്തിലെ ബേക്കറികളിലും ഹോട്ടലുകളിലും കര്‍ശന പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.