തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 11 ജൂലൈ 2014 (11:26 IST)
നിയമസഭാ സ്പീക്കര്‍ സ്ഥാനം ജി കാര്‍ത്തികേയന്‍ രാജിവെക്കാനൊരുങ്ങുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചാണ് അദ്ദേഹം സ്പീക്കർ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്.
17ന് നിയമസഭാ സമ്മേളനം കഴിഞ്ഞയുടൻ ജി കാർത്തികേയൻ സ്പീക്കർ സ്ഥാനം രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജി സന്നദ്ധത മുഖ്യമന്ത്രിയേയും ഹൈക്കമാൻഡിനേയും അറിയിച്ചിട്ടുണ്ട്. അരുവിക്കരയില്‍ നിന്നുള്ള എംഎല്‍എയായ തനിക്ക് മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ നടത്താനുമാണ് രാജിയെന്നാണ് കാർത്തികേയൻ പറയുന്നത്.
കെ മുരളീധരൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകണമെന്ന് ഒരുവിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അദ്ദേഹം സമ്മതിക്കുന്നില്ലെന്നാണ് അറിയുന്നത്.