തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 10 ജൂലൈ 2014 (16:12 IST)
മൂന്നാര്‍ ചിന്നക്കനാലിലും അനുബന്ധ പ്രദേശങ്ങളിലുമായി കൈയേറ്റം നടന്ന സര്‍ക്കാര്‍ ഭൂമി അടിയന്തിരമായി തിരിച്ചു പിടിക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുവാന്‍ മൂന്നാര്‍ ട്രൈബ്യൂണലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശം നല്‍കി.
നിലവില്‍ ഹൈക്കോടതിയിലുള്ള കേസുകള്‍ ട്രൈബ്യൂണലിലേക്ക് മാറ്റാന്‍ നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ റവന്യുമന്ത്രി അടൂര്‍പ്രകാശും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംബന്ധിച്ചു.
ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി.