തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 10 ജൂലൈ 2014 (15:31 IST)
വാളകം കേസില്‍ കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ
സിബിഐ ചേദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റിലേക്ക് വിളിച്ചു വരുത്തിയാണ് നാലു മണിക്കൂറോളം നീണ്ട നിന്ന മൊഴിയെടുക്കല്‍ നടത്തിയത്. മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സിബിഐയോട് പറഞ്ഞ കാര്യങ്ങൾവെളിപ്പെടുത്തില്ലെന്ന് പിള്ള വ്യക്തമാക്കി.
നേരത്തെ ഗണേഷ് കുമാറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇവരുടെ ബന്ധുവുമായ ശരണ്യ മനോജ്, ഗണേശ്കുമാറിന്റെ അഡിഷണൽ പിഎ പ്രദീപ് എന്നിവരടക്കം എട്ടുപേരെ നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ആർ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ കൃഷ്ണകുമാറിനെ 2011 സെപ്തംബർ 27ന് രാത്രി ആക്രമിക്കപ്പെട്ട കേസിലാണ് ആർ ബാലകൃഷ്ണപിള്ളയെ സിബിഐ ചേദ്യം ചെയ്തത്.
കൃഷ്‌ണകുമാറിന്റെ ഭാര്യ ഗീത സിബിഐക്ക് ഇവര്‍ക്കെതിരെ നേരത്തെ മൊഴി നല്‍കിയിരുന്നു.